Few words about Founder

About Us

തിരുവല്ല ലാൽജി പ്രിന്റേഴ്‌സ് & അഡ്വെർടൈസേർസ് സ്ഥാപകൻ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, കോൺഗ്രസ് ആലപ്പുഴ ഡിസിസി മെമ്പർ, തുടർന്ന് പുതുതായി ആരംഭിച്ച തിരുവല്ല ഡിസിസി മെമ്പർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

തിരുവല്ലയിലെ ആദ്യകാല പത്രപ്രവർത്തകൻ, രണ്ടു വ്യാഴവട്ടക്കാലം കേരളഭൂഷണം, ദീപിക, പൗരധ്വനി. ദേശബന്ധു, പൗരകാഹളം, ദിനമണി (മലയാളം) എന്നിവയുടെ ലേഖകൻ ആയി തിരുവല്ല ജേർണലിസ്റ് എന്ന പേരിൽ പ്രവർത്തിച്ചു. അക്കാലത്തു തിരുവല്ല താലൂക് പത്രപ്രവർത്തക യൂണിയൻ രൂപികരിച്ചു പ്രവർത്തിച്ചു. അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മലയാള മനോരമ സ്റ്റാഫ് അംഗമായി, തിരുവല്ലയിൽ മദ്ധ്യതിരുവിതാംകൂറിന്റെ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച മനോരമ സബ് ഓഫീസ് ചുമതലക്കാരനായി കാൽ ശതാബ്ദക്കാലം പ്രവർത്തിച്ചു.

തിരുവല്ല വിജിലൻസ് കൗൺസിൽ സ്ഥാപകരിൽ പ്രധാനിയും അതിന്റെ രക്ഷാധികാരിയും ആയിരുന്നു. തിരുവല്ലാ ഉപഭോക്ത്യസംരക്ഷണസമിതി പ്രാരംഭകാല പ്രവർത്തകനും അതിന്റെ പ്രെസിഡന്റും ആയിരുന്നു. സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. തിരുവല്ലാ ഫോർട്ടികൾച്ചറൽ ടെവേലോപ്മെന്റ്റ് സൊസൈറ്റി പ്രാരംഭകാല പ്രവർത്തകൻ, വൈസ് പ്രെസിഡന്റ്, രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പത്തനംതിട്ട ജില്ലാ ഉപഭോക്ത്യസംരക്ഷണസമിതി രൂപീകരണ പ്രവർത്തകനും വൈസ് പ്രെസിഡന്റും തിരുവല്ലാ മെർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രെസിഡന്റും, തിരുവല്ലാ വൈ.എം.സി.എ. സ്ഥാപകപ്രവർത്തകരിലൊരാളും തിരുവല്ലാ അഭയഭവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

കേരളാ ഗ്രന്ധശാലാ സംഘം തിരുവല്ലാ യൂണിയൻ സെക്രട്ടറി, ജില്ലാ കമ്മിറ്റ അംഗം, കേന്ദ്ര ജനറൽ കമ്മിറ്റി അംഗം, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

അഖിലകേരളാ ബാലജനസംഖ്യം തിരുവല്ലാ യൂണിയൻ രക്ഷാധികാരിയായിരുന്നു. തിരുവല്ലാ മാർത്തോമാ അക്കാദമി ഗവേഷണിംഗ് കൗൺസിൽ മെമ്പറായിരുന്നു. ബ്രദറൺ സഭയുടെ എൻ. എം. സ്കൂൾ (നോയൽ മെമ്മോറിയൽ സ്കൂൾ), കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫീസ് ചുമതലയിൽ ദീർഘ വർഷംപ്രവർത്തിച്ചിരുന്നു. മുൻ കുറ്റപ്പുഴ പഞ്ചായത്ത് മെമ്പറായിരുന്നു. പഞ്ചായത്ത് സംരക്ഷണസമിതി ജനറൽ കൺവീനർ ആയിരുന്നു. തിരുവല്ലാ മുനിസിപ്പൽ കൗൺസിലറും മുനിസിപ്പൽ വൈസ് ചെയർമാനും ആയിരുന്നു. തിരുവല്ലാ പബ്ലിക് സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റി സ്ഥിരാംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. തിരുവല്ലാ സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. പിന്നീട് അതിന്റെ അഡ്മിനിസ്ട്രേറ്റർ ഭരണ കമ്മിറ്റി അംഗവും ആയിരുന്നു. തിരുവല്ലാ താലൂക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹിയായിരുന്നു. സാമുദായിക പ്രവർത്തനങ്ങൾ : മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലഅംഗമായിരുന്നു. നിരണം - മാരാമൺ ഭദ്രാസന അസംബ്ലി കൗൺസിൽ അംഗവുമായിരുന്നു. മാർത്തോമ്മാ യുവജന സഖ്യം കേന്ദ്ര ജനറൽ കമ്മിറ്റി അംഗവും വിവിധ സബ്‌കമ്മിറ്റി പ്രവർത്തകനുമായിരുന്നു. മാർത്തോമ്മാ യുവജന സഖ്യത്തിന്റെ പുതുതായി ആരംഭിച്ച ഭദ്രാസന സെന്റെർ രൂപീകരണത്തിന് നേതൃത്വം നൽകി. ആദ്യത്തെ സെന്റെർ സെക്രട്ടറിയായിരുന്നു. മാർത്തോമ്മാ സൺഡേസ്കൂൾ സമാജം അദ്യാപകസംഘത്തിന്റെ അവിഭക്ത തിരുവല്ലാ സെന്ററിന്റെയും, വിഭജനശേഷം തിരുവല്ലാ ഈസ്റ്റ് സെന്ററിന്റെയും വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. കിഴക്കൻമുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക സെക്രട്ടറിയും ഉപാദ്ധ്യക്ഷനും സൺഡേസ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്നു.